---
title: "മാസപ്പടി കേസ്: എ.ജിയുടെ നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും"
english_title: "Masappadi Case: Legal Advice Received from AG Says Ramesh Chennithala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383411/ masappadi-case-ag-legal-opinion-ramesh-chennithala-statement"
published_at: "2026-09-19T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae3351ca270_images_(24).jpeg"
keywords: ["Masappadi Case", "Ramesh Chennithala", "Legal Advice AG", "ED Recommendation"]
---

# മാസപ്പടി കേസ്: എ.ജിയുടെ നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും

> **Lead Summary:** **പത്തനംതിട്ട: **വിവാദമായ മാസപ്പടി കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശം ലഭിച്ചെന്നും വിഷയം വിശദമായി പരിശോധിച്ച് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസിന്റെ തുടർന്നുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**പത്തനംതിട്ട: **വിവാദമായ മാസപ്പടി കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശം ലഭിച്ചെന്നും വിഷയം വിശദമായി പരിശോധിച്ച് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസിന്റെ തുടർന്നുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്. മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പൂർണ്ണമായും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇ.ഡി വിഷയം ചർച്ച ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയം അവിടെ സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും സംസ്ഥാന തലത്തിൽ തന്നെ തീരുമാനമെടുക്കാവുന്ന വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അടൂർ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മർദ്ദനമേറ്റു എന്ന പരാതിയിൽ കർശന നടപടിയുണ്ടാകുമെന്നും ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാൻ എസ്.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ.ഡിയുടെ ശുപാർശയിൽ തുടർനടപടികൾ സ്വീകരിക്കാമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടി എ.ജി നൽകിയ ഉപദേശത്തിൽ വ്യക്തമാക്കുന്നു. ഡി.ജി.പിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് എ.ജി നിയമോപദേശം സമർപ്പിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383411/ masappadi-case-ag-legal-opinion-ramesh-chennithala-statement)